കുറച്ചുനാളായി മലയാളത്തില്‍ എഴുതണം എന്ന് വിചാരിക്കുന്നു.
CBSE പഠനം. എട്ടാം ക്ലാസ്സു വരെ മലയാളം, അതും അഞ്ചാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്ക്. എന്ത് ചെയ്യാനാ? നല്ലവണ്ണം പഠിച്ചത് കൊണ്ടാണെന്ന് അവകാശപെടുന്നില്ലെങ്കിലും പഠിപിച്ച ടീച്ചര്‍ കൊള്ളാവുന്നത് കൊണ്ട് ആയിരിക്കാം , തട്ടിം മുട്ടിം ഒക്കെ മലയാളം കാച്ചാം.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം ഒന്ന് : കൂട്ടുകാരിയും ബ്ലോഗ് ലോകത്തിലെ നോട്ടപുള്ളിയും ആയ ഇന്ദുലേഖ (http://nerumnunayum-indulekha.blogspot.com/) ഒരു ദിവസം ചോദിച്ചു മലയാളത്തില്‍ എഴുതിക്കൂടേ എന്ന്. അന്ന് പേടി ആയതു കൊണ്ട് വേണ്ട എന്ന് വെച്ചതാ. പേടി എന്ന് വെച്ചാല്‍, ഈ മലയാളം അറിയാം എന്ന് പറഞ്ഞു നടക്കുന്ന ഫ്രോടുകള്‍ പിന്നെ അതിനെ ചുറ്റിപറ്റി കഥകള്‍ മെനയും എന്നുള്ള പേടി . ഇന്ന് പേടി എന്താ എന്ന് അറിയാത്തത് കൊണ്ടും, അതിയായ ആഗ്രഹം ഉള്ളത് കൊണ്ടും എഴുതി. വെറുതെസുഖിപിക്കാനാണ് നീ അത് പറഞ്ഞത് എങ്കിലും, മോളേ ഇന്ദുലേഖ, കുറ്റം നിനക്ക് തന്നെ.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം രണ്ട്: നല്ല ബ്ലോഗുകള്‍. കൂട്ടുകാരനായ പയ്യന്‍ ( http://payyantimes.blogspot.com/). എല്ലാം നല്ലതല്ലെങ്കിലും ചിലത് ഒരു സുഖമാണ് വായിക്കാന്‍. പിന്നെ അവന്റെ Google റീഡറില്‍ നിന്നും കിട്ടിയ ബെര്‍ളിയുടെ ബ്ലോഗത്തരങ്ങളും (http://berlytharangal.com/). ബെര്‍ളിത്തരങ്ങള്‍ വായിച്ചാണ് ഈ പോസ്റ്റ് ഇത്രേം വൈകിയെന്നത് തന്നെ പറയാം. ഹോ, ഓരോ ദിവസോം എത്ര പോസ്റ്റുകളാണ്. ഇത് പോലെ വല്ല കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു മലയാളം സിനിമയ്ക്കു screenplay എഴുതി ആ പതനത്തിന്റെ വേഗം ഒന്നും കൂടി കൂട്ടിയേനെ.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം മൂന്ന്: ഞാന്‍ ഞാന്‍ ഞാന്‍ എന്ന് ഭാവിക്കുന്ന ചിലരുണ്ട്. ആ വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കാന്‍ ഉള്ള നിലവാരം വരുമ്പോള്‍ കൊടുക്കാം. ഇപ്പോള്‍ അത് ഫോട്ടോഷോപ്പ് കളിക്കും പിന്നെ കമ്മ്യൂണിസ്റ്റ് ആശയവിനിമയങ്ങള്‍ക്കും (അഭിപ്രായം ഇല്ല) മാത്രമേ ഉപയോഗിക്കുന്നുള്ളൂ . എന്റെ ഒരു ബസ് കമന്റിനു (Google Buzz) ഉത്തരം മുട്ടിയപ്പോള്‍ തെറി വിളിച്ച അവന്റെ ബാലിശം ആയ നടപടിയെ നല്ല രീതിയില്‍ വിമര്‍ശിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ അവനു ഒന്നും കിട്ടാത്തത് കൊണ്ട് അവന്‍ എന്റെ ഒരു മലയാളം ബസിനെ കളിയാക്കി. അവന്‍ എന്റെ അടുത്ത് ഇംഗ്ലീഷില്‍ ബസ് ചെയ്യ്, മലയാളം മോശമാണ് എന്നുള്ള രീതിയില്‍ പറഞ്ഞു. അവന്റെ ഏറ്റവും സഭ്യമായ ഭാഷ അത് ആയതു കൊണ്ട് അപ്പോള്‍ ഒന്നും പറഞ്ഞില്ല. Google Transilerator അതിനു പറ്റുന്ന പോലെ ഒക്കെ എന്റെ മംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റിയതാണ് എന്നും, ഇംഗ്ലീഷില്‍ എഴുതുന്നത് അത് നന്നാക്കിയാല്‍ ജോലി ചെയ്യുമ്പോള്‍ ഗുണം ആവുമല്ലോ എന്ന് വിചാരിച്ചു എന്നും കൊച്ചു കുട്ടിയായ അവനെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്. എന്തായാലും വെല്ലുവിളിച്ച സ്ഥിതിക്ക് ഞാന്‍ അങ്ങ് എഴുതി. ധൈര്യം ഉണ്ടെങ്കില്‍ തെറ്റ് കണ്ടു പിടിക്കെടാ കീടമേ.
തല്കാലത്തേക്ക് ഇത്രയും മതി. ശേഷം ഇനിയും താല്പര്യം വരുമ്പോള്‍. ഞാനേ, വെറുതെ വരുത്തരുതേ. താങ്ങാന്‍ പറ്റുകയില്ല മോനേ ദിനേശാ.