കുറച്ചുനാളായി മലയാളത്തില്‍ എഴുതണം എന്ന് വിചാരിക്കുന്നു.
CBSE പഠനം. എട്ടാം ക്ലാസ്സു വരെ മലയാളം, അതും അഞ്ചാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്ക്. എന്ത് ചെയ്യാനാ? നല്ലവണ്ണം പഠിച്ചത് കൊണ്ടാണെന്ന് അവകാശപെടുന്നില്ലെങ്കിലും പഠിപിച്ച ടീച്ചര്‍ കൊള്ളാവുന്നത് കൊണ്ട് ആയിരിക്കാം , തട്ടിം മുട്ടിം ഒക്കെ മലയാളം കാച്ചാം.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം ഒന്ന് : കൂട്ടുകാരിയും ബ്ലോഗ് ലോകത്തിലെ നോട്ടപുള്ളിയും ആയ ഇന്ദുലേഖ (http://nerumnunayum-indulekha.blogspot.com/) ഒരു ദിവസം ചോദിച്ചു മലയാളത്തില്‍ എഴുതിക്കൂടേ എന്ന്. അന്ന് പേടി ആയതു കൊണ്ട് വേണ്ട എന്ന് വെച്ചതാ. പേടി എന്ന് വെച്ചാല്‍, ഈ മലയാളം അറിയാം എന്ന് പറഞ്ഞു നടക്കുന്ന ഫ്രോടുകള്‍ പിന്നെ അതിനെ ചുറ്റിപറ്റി കഥകള്‍ മെനയും എന്നുള്ള പേടി . ഇന്ന് പേടി എന്താ എന്ന് അറിയാത്തത് കൊണ്ടും, അതിയായ ആഗ്രഹം ഉള്ളത് കൊണ്ടും എഴുതി. വെറുതെസുഖിപിക്കാനാണ് നീ അത് പറഞ്ഞത് എങ്കിലും, മോളേ ഇന്ദുലേഖ, കുറ്റം നിനക്ക് തന്നെ.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം രണ്ട്: നല്ല ബ്ലോഗുകള്‍. കൂട്ടുകാരനായ പയ്യന് ( http://payyantimes.blogspot.com/). എല്ലാം നല്ലതല്ലെങ്കിലും ചിലത് ഒരു സുഖമാണ് വായിക്കാന്‍. പിന്നെ അവന്റെ Google റീഡറില്‍ നിന്നും കിട്ടിയ ബെര്‍ളിയുടെ ബ്ലോഗത്തരങ്ങളും (http://berlytharangal.com/). ബെര്ളിത്തരങ്ങള് വായിച്ചാണ് ഈ പോസ്റ്റ് ഇത്രേം വൈകിയെന്നത് തന്നെ പറയാം. ഹോ, ഓരോ ദിവസോം എത്ര പോസ്റ്റുകളാണ്. ഇത് പോലെ വല്ല കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു മലയാളം സിനിമയ്ക്കു screenplay എഴുതി ആ പതനത്തിന്റെ വേഗം ഒന്നും കൂടി കൂട്ടിയേനെ.
മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം മൂന്ന്: ഞാന്‍ ഞാന്‍ ഞാന്‍ എന്ന് ഭാവിക്കുന്ന ചിലരുണ്ട്. ആ വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കാന്‍ ഉള്ള നിലവാരം വരുമ്പോള്‍ കൊടുക്കാം. ഇപ്പോള്‍ അത് ഫോട്ടോഷോപ്പ് കളിക്കും പിന്നെ കമ്മ്യൂണിസ്റ്റ് ആശയവിനിമയങ്ങള്‍ക്കും (അഭിപ്രായം ഇല്ല) മാത്രമേ ഉപയോഗിക്കുന്നുള്ളൂ . എന്റെ ഒരു ബസ് കമന്റിനു (Google Buzz) ഉത്തരം മുട്ടിയപ്പോള്‍ തെറി വിളിച്ച അവന്റെ ബാലിശം ആയ നടപടിയെ നല്ല രീതിയില്‍ വിമര്‍ശിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ അവനു ഒന്നും കിട്ടാത്തത് കൊണ്ട് അവന് എന്റെ ഒരു മലയാളം ബസിനെ കളിയാക്കി. അവന് എന്റെ അടുത്ത് ഇംഗ്ലീഷില്‍ ബസ് ചെയ്യ്, മലയാളം മോശമാണ് എന്നുള്ള രീതിയില്‍ പറഞ്ഞു. അവന്റെ ഏറ്റവും സഭ്യമായ ഭാഷ അത് ആയതു കൊണ്ട് അപ്പോള്‍ ഒന്നും പറഞ്ഞില്ല. Google Transilerator അതിനു പറ്റുന്ന പോലെ ഒക്കെ എന്റെ മംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റിയതാണ് എന്നും, ഇംഗ്ലീഷില്‍ എഴുതുന്നത് അത് നന്നാക്കിയാല്‍ ജോലി ചെയ്യുമ്പോള്‍ ഗുണം ആവുമല്ലോ എന്ന് വിചാരിച്ചു എന്നും കൊച്ചു കുട്ടിയായ അവനെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്. എന്തായാലും വെല്ലുവിളിച്ച സ്ഥിതിക്ക് ഞാന്‍ അങ്ങ് എഴുതി. ധൈര്യം ഉണ്ടെങ്കില്‍ തെറ്റ് കണ്ടു പിടിക്കെടാ കീടമേ.
തല്കാലത്തേക്ക് ഇത്രയും മതി. ശേഷം ഇനിയും താല്പര്യം വരുമ്പോള്‍. ഞാനേ, വെറുതെ വരുത്തരുതേ. താങ്ങാന്‍ പറ്റുകയില്ല മോനേ ദിനേശാ.
11 comments:
ഹ! ഹ! ഹ!
എന്നെ തെറി പറയാനായിട്ടെങ്കിലും നീ മലയാളമെഴുതിയല്ലോടാ... ഇനി എനിക്ക് ചത്താല്‍ മതി. [ചുമ്മാ]
ഇതിനെ തെറിയും നീ പറയുന്നതിനെ ആക്ഷേപ ഹാസ്യവും ആയി നീ കാണുന്നത് നിന്റെ മലയാളത്തില്‍ ഉള്ള കുറവയാണോ, നിന്റെ ബുദ്ധിയില്‍ ഉള്ള കുറവയാണോ ഞാന്‍ കാണണ്ടത്? ഭാരം കുറവാണെങ്കിലും ഭൂമിക്കു കൊള്ളാവുന്നത് നീ അതിലേക്കു തന്നെ മണ്ണായി അടിയുമ്പോള്‍ മാത്രമാണ്. Please, അത് ചെയ്യു.
എഴുതാനായി എനിക്കിഷ്ടമുള്ള reasons ഞാന്‍ കണ്ടുപിടിച്ചു.
ഇനി മറുപടികള്‍ അര്‍ഹിക്കാത്ത കംമെന്റ്സിനു മറുപടി ഇല്ല. ചൊറിയാന്‍ ഉള്ള അതിയായ താല്പര്യം കൊണ്ട് മാത്രം കൊടുത്തതാണ്.
നല്ല ഒന്നാന്തരം ആക്ഷേപ ഹാസ്യം. കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍. വളരെ മനോഹരമായ ഭാഷ. എന്നെ അങ്ങ് വെറുതെ വിട്ടേക്കണേ.
അന്നൊരു കറുത്ത വെള്ളിയാഴ്ച, മലയാളത്തില്‍ എഴുതിക്കോടെ എന്നൊരു ഭംഗിവാക്ക് നിന്നോട് ചോദിക്കുമ്പോള്‍ , ഇത്രയും അക്ഷന്തവ്യമായ ഒരു അപരാധത്തിനു നാന്ദി കുറിക്കുകയാണെന്ന് സ്വപ്നേപി കരുതിയിരുന്നില്ല..
കലികാല വൈഭവം !!
ഒരേ ഒരു ആശ്വാസം മലയാള സിനിമയുടെ പതനത്തിന്റെ ആഴം കുറഞ്ഞല്ലോ എന്നോര്‍ത്ത് മാത്രമാണ്.
എല്ലാ കുറ്റവും എന്റെ മേലിട്ട, ' ബുദ്ധിക്കു' അഭിനന്ദനങ്ങള്‍ !!
പിന്നെ, ശൈലിയും ഭാഷയും തീരെ മോശം എന്ന് പറഞ്ഞു കൂടാ.
എന്തായാലും നനഞ്ഞു , ഇനിയിപ്പോള്‍ കുളിച്ചു കയറൂ, മോനെ ദിനേശാ..
ഇന്ധുലേഖക്ക്: സമസ്താപരാധം!!!
ഞാന്‍: നിന്റെ നല്ല കഴിവുകള്‍ ഒന്നും ഞാന്‍ ഇവിടെ വിവരിച്ചില്ല. അത് നിനക്കറിയാം. ചീത്തയായതു നന്നക്കാനേ ശ്രമിച്ചിട്ടുള്ളൂ
രഞ്ജിത്തേ ഇന്ദുലേഖയുടെ വിമര്‍ശനങ്ങളില്‍ മനംനൊന്ത് നീ മലയാളമെഴുത്ത് നിര്‍ത്തരുത്. പ്ലീസ്. വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയ്ക്കും നിലവാരമുള്ള ഒരു വിമര്‍ശനാത്മക ബ്ലോഗ് ലേഖനം വായിക്കുന്നത്. നിന്റെ കഴിവിനയും ബുദ്ധിശക്തിയേയും പക്വതയേയുമൊക്കെ വിമര്‍ശിച്ച് ഓരോരുത്തര് പലതും പറയും. അല്ലെങ്കിലും ഈ ബ്ലഡി മല്ലൂസൊക്കെ അങ്ങനെയാടാ. അതൊന്നും ചെവിക്കൊള്ളാതെ പൂര്‍വ്വാധികം ശക്തിയോടെ നീ എഴുത്.
ഞാന്‍: ഇതിനു ഉസ്താദ് എന്ന ലാലേട്ടന്റെ 'കലക്കന്‍' പടത്തില്‍ ഒരു dialog : വെടി പൊട്ടിക്കല്‍ and വൃത്തികെട്ട കടി.
വേറെ ആരെങ്കിലും ഇട്ട തോറ്റ എടുത്തു പോട്ടിക്കാതെടാ
No offense meant to Indhulekha
ശരിക്കും പറഞ്ഞതാടാ. വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം, വളരെ ഗഹനനമായ പഠനത്തിന് ശേഷം, ലളിതസുന്ദരവും അതേ സമയം ശക്തമായതുമായ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തതിന് നിന്നെ അനുമോദിക്കാതെ നിര്‍വ്വാഹമില്ല. ഈ സമൂഹത്തിന് വേണ്ടി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും നിന്നെപ്പോലെ ഉള്ളവര്‍ ഉണ്ടല്ലോ എന്നതാണ് ഒരാശ്വാസം.
നിനക്ക് സാധാരണ ബ്ലഡി മല്ലൂസിനെ അറിയാമല്ലോ. പെറ്റി ഈഗോ ക്ലാഷുകളൊക്കെ പര്‍വ്വതീകരിച്ച്, "ഞാന്‍ മാത്രം ശരി" എന്നൊക്കെ ചിന്തിച്ച് നടക്കുന്ന ചെറ്റകളെ. അവരെയൊക്കെ അപേക്ഷിച്ച് നീ വളരെ മഹത്തരമായ ഒരു കാര്യമാണ് ചെയ്തത്. ഈ ഒരു പോസ്റ്റ് വായിച്ച് സമൂഹത്തില്‍ നടക്കുവാന്‍ പോകുന്ന വിപ്ലവത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഇനി എത്രയെത്ര മനുഷ്യര്‍ മലയാളത്തില്‍ ബ്ലോഗ്ഗുകളെഴുതുവാന് തുടങ്ങും. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ടിന്റു മോന് വരെ "എന്നെ അടുത്തിരുന്ന കുട്ടി പിച്ചി" എന്ന് വരെ ബ്ലോഗ്ഗില്‍ എഴുതിത്തുടങ്ങും. അങ്ങനെ, പണ്ഡിതനും പാമരനും, ഉള്ളവനും ഇല്ലാത്തവനും, വിശ്വാസിയും അവിശ്വാസിയുമൊക്കെ, പണക്കാരനും ദരിദ്രനും, മുതലാളിയും തൊഴിലാളിയുമൊക്കെ മലയാളത്തില്‍ എഴുതിത്തുടങ്ങി സാമൂഹിക വിപ്ലവത്തിന് ഒരുങ്ങുന്ന ആ ശുഭമുഹൂര്‍ത്തത്തിനായി അധിക നാള് എനിക്ക് കാത്തിരിക്കേണ്ടി വരില്ല. നന്ദിയുണ്ട് രഞ്ജിത്തേ നന്ദി.
ഇന്നുച്ചയ്ക്ക് ഞാന്‍ പറഞ്ഞപോലെ, അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് ഈ പോസ്റ്റ് കാരണം ഉണ്ടായത്. സത്യം. ആകെ ഒരു ഉന്മേഷം. തലയില്‍ നിന്ന് ഒരു ഭാരം ഇറക്കി വെച്ച പോലെ. ഇരു ചെവിയില്‍ നിന്നും രണ്ട് ഹമ്മിങ്ങ് ബേഡുകള്‍ പറന്ന് പോയ പോലെ. നന്ദിയുണ്ടെടാ നന്ദി.
ഇനിയും ഇത് പോലത്തെ നിലവാരമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലത്തെ നിന്റെ ആരാധകരെ നിരാശയുടെ ആഴക്കടലില്‍ തള്ളിയിടല്ലേ. പ്ലീസ്. അടുത്ത പോസ്റ്റിനായി, മഴ കാത്ത് നില്ക്കുന്ന വേഴാമ്പലിനെപ്പോലെ ഞങ്ങള്‍ കാത്തിരിക്കും.
കുറച്ചു കളിയാക്കലിന്റെ സ്വരം ഉണ്ടേലും നല്ല രസം ഉണ്ട് കേള്കാന്. മടി എന്ന രോഗത്തിന് ഇത് വരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഞാനും Merck , Pfizer , Bayer എന്നീ വന്‍കിട കുത്തക ഫാര്‍മ കമ്പനികളും കൂടി ഇതിനെപറ്റി അഹോരാത്രം ചര്‍ച്ചയിലാണ്. വരുമ്പോള്‍ അറിയിക്കാം, എഴുതാം.
In other ways I have to be challenged hard to write in malayalam. You did it once. I might, if there is a better way to challenge me or if I find so much free time to make people think well. It doesn't give me that 'high' otherwise. Btw, writing in english attracts me since it is easier. You can follow that if you want. It won't be that bad, atleast I'll make sure from now on.
Moreover it is not a bad language to learn and write in. So small a country and so useful a language,അല്ലേ?
കളിയാക്കിയതല്ല സാര്‍. സീരിയസ്സായിട്ട് പറഞ്ഞതാണ് സാര്‍. സാറില്ലായിരുന്നെങ്കിലുള്ള ഈ ലോകത്തിന്റെ അവസ്ഥ ചിന്തിക്കൂവാന് പറ്റുന്നില്ല സാര്‍. ഒന്ന് മനസ്സിലാക്കൂ സാര്‍. എന്താണ് സാര്‍ ഇത്ര വിനയം.
Post a Comment