Friday, March 19, 2010

ആരാണ് യഥാര്‍ത്ഥ മരമാക്രി?



ഈയിടെ tehelkaയില്‍ നിന്നും പറഞ്ഞു വിട്ട ഒരു investigative journalistഇന്റെ ബ്ലോഗ്‌ വായിക്കാന്‍ ഉള്ള ( ദുര്‍)ഭാഗ്യം ഉണ്ടായി. പുകഴ്ത്താന്‍ വേണ്ടി പറയുവല്ല, പക്ഷെ ടെഹെല്ക ഈയിടക്ക് നടിമാരുടെയും മറ്റു വിവാദപരമായ പെണ്നുങ്ങളുടെം ലേഖനങ്ങളും എഴുതിയും ചിത്രങ്ങള്‍ പ്രകാശനം ചെയ്തും മീശപിരിച്ചു നടക്കുന്ന ആണാണെന്നു അവകാശപെടുന്ന മരമാക്രികളെ പറഞ്ഞു വിട്ടാല്‍ അവരുടെ ratings ഉയരും എന്ന് കണ്ടുപിടിച്ചു. പാവത്തിന്റെ ജോലി പോയി. പക്ഷെ കുലത്തൊഴില്‍ ഇതല്ലേ? വേറെ ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാ താനും. ആണത്തം ഇടയ്ക്കിടയ്ക്ക് തെളിയിചാലെ പാവത്തിന് ആണാണെന്നു തോന്നുകയുള്ളൂ. അപ്പോള്‍ പിന്നെ എന്താ ചെയ്യുവാ?

അപ്പോഴാണ്‌ നല്ല രീതിയില്‍ എഴുതുന്ന ഒരു ബ്ലോഗ്ഗര്‍. അസൂയ, കുശുമ്പ്. അത് വേറെ ആരോ ആണെന്ന് വിചാരിച്ചു കുറെ നാള്‍ ആ പെങ്കൊച്ചിനെ ശല്ല്യപെടുത്തി. പിന്നെ അവിടുന്ന് എന്തൊക്കെയോ കിട്ടി. തീരാത്ത ദേഷ്യം, ദുഃഖം. ആണത്തത്തിനു ഏറ്റ വല്ലിയ ഒരു അടി. ഒട്ടും ബുദ്ധി പ്രവര്ത്തികാത്ത തല വെറുതെ കുറച്ചു കത്തിചു നോക്കി. ചുമ്മാ പോണ വഴിക്ക് ഓര്‍കുടില്‍ ഒരു ഉഗ്രന്‍ സെര്‍ച്ച്‌. അത് പണ്ടാരോ പഠിപിച്ചു കൊടുതട്ടുണ്ട്. ബുദ്ധി അപാരമായത് കൊണ്ട് മറക്കുകയും ചെയ്തില്ല. എല്ലാ detailsഉം കിട്ടി. പഴേ പണി മറകാത്തത് കൊണ്ട് details മാത്രം പോര. ഫോട്ടം വേണം. അതും ഇട്ടു. ഹോ, എന്തൊരു സന്തോഷം. മീശ പിരിച്ചു. പിന്നേം സന്തോഷിച്ചു. എല്ലാത്തിലും ഒരു സുതാര്യത വേണം എന്ന ഒരു അഭിപ്രായം ഉള്ള ആളാണ്. അല്ലാണ്ട് വേറെ ഒരു വിചാരോം ഇല്ല. സുസ്വഭാവി, മാനവരാശിയുടെ ഒരേയൊരു പ്രതീക്ഷ. മാങ്ങാത്തൊലി!!!

ബ്ലോഗ്ഗില്‍ തന്റെ അഭിപ്രായങ്ങളെ കുറിച്ച് എഴുതുന്നത്‌ ആരും ഇവിടെ കുറ്റം ചെയ്യുന്നില്ല. പക്ഷെ തന്റെ വിചാരങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചു എല്പിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്? സഭ്യമായ രീതിയില്‍ വളര്‍ന്നത്‌ കൊണ്ട് എനിക്ക് അതിനു നല്ല ഒരു വാക്ക് ഇവിടെ ഉപയോഗിക്കാന്‍ തോന്നുനില്ല.

തീരുന്നില്ല. നമുക്ക് സദ്ദാം ഹുസൈന്റെ മകനെ അറിയാമോ? കുവൈറ്റില്‍ യുദ്ധം കഴിഞ്ഞട്ട് നാളു കുറേയായി. എന്നാലും ഇയാളുടെ യുദ്ധകോതി തീരുന്നില്ല. മണ്ടത്തരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ഇദ്ദേഹം tehelkaയുടെ കുവൈറ്റ്‌ correspondant ആയിരിന്നു എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. ദുബായിയില്‍ സാമ്ഭാതിക മാന്ദ്യത വന്നപ്പോള്‍ tehelka അവിടുത്തെ ഏരിയ ഓഫീസ് തന്നെ അടച്ചു പൂട്ടി. മണ്ടത്തരം എഴുതാന്‍ അറിയാവുന്നത് കൊണ്ട് അയാള്‍ ബ്ലോഗ്‌ എഴുതിയും commentഇയും ഒക്കെ ജീവിക്കാം എന്ന് വെച്ചു. ചുമ്മാ വിവാഥപരമായി എഴുതുന്ന ബ്ലോഗ്‌ ഒക്കെ വായിച്ചു അവിടെ കാണിക്കുന്ന മണ്ടതാരത്തെ സപ്പോര്‍ട്ട് ചെയ്യുക, പിന്നെ തന്റെ ബ്ലോഗില്‍ വന്നാല്‍ അവിടെ യുദ്ധം ആവാം എന്നൊക്കെ വീരവാദം മുഴക്കുക ഇതൊക്കെ ആണ് പണി. അത്ര വല്ലിയ ബ്ലോഗ്‌ ആണേല്‍ അതില്‍ കൊള്ളാവുന്ന വല്ലതും എഴുതി ആള്‍ക്കാരെ അങ്ങോട്ട്‌ വിളിക്ക്. ഞാന്‍ അപ്പോള്‍ വരാം. അല്ലാണ്ട് cheap നമ്പര്‍ ഇറക്കിയാല്‍ ബ്ലോഗിന്റെ ഹിറ്റ്‌ റേറ്റ് കൂടുമെന്നാണ് വിചാരം എങ്കില്‍, വളര് മകനെ വളര്.

വേറെ ഒരു കൂട്ടം ഉണ്ട്. സ്ത്രീകളുടെ സ്വകാര്യതയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍. നല്ലത് തന്നെ. സ്ത്രീ അമ്മയാണ്, അനിയതിയാണ്, ചേച്ചിയാണ് (ഭാര്യ ഇല്ലാത്തതു കൊണ്ട് അതിനെ പറ്റി കെട്ടി കഴിഞ്ഞട്ട് പറയാം). സ്ത്രീക്ക് പുരുഷനെ പോലെ ഇറങ്ങി തിരിക്കാന്‍ നമ്മുടെ മലയാള ഭൂമിയോ ഇന്ത്യ മഹാരാജ്യമോ മെച്ചപെട്ടട്ടില്ല. അവിടെ ഇപ്പോഴും മരമാക്രികളെയും , സദ്ദാം ഹുസൈന്റെ മക്കളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവര്‍ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അവളുടെ സ്വകാര്യതയെ ആവോളം നശിപിക്കുന്നു. എന്നിട്ട് ഓരോ ഭ്രാന്തന്‍ excuseഉകളും. അവരെ ഒരു കമന്റെഴുതി നന്നാക്കാം എന്ന് വിചാരിക്കുന്ന നിങ്ങളെ ഒക്കെ അല്ലെ മരമാക്രി എന്ന് വിളിക്കേണ്ടത്?

ചുറ്റുമുള്ള അനീതിക്കെതിരെ പ്രതികരിക്കൂ. എന്നിട്ടാവട്ടെ ഇന്ദുലേഖക്ക് സപ്പോര്‍ട്ട്. ഇന്ദുലേഖയും അതായിരിക്കും ആഗ്രഹിക്കുന്നത്. ഒന്നോ രണ്ടോ മരമാക്രികള്‍ തുമ്മിയാല്‍ തെറിക്കുന്ന തല ഒന്നും അല്ല അത്.


ഇനി ഇത് കണ്ടു എന്റെ പേരും നാളും ജാതകവും കണ്ടു പിടിക്കാന്‍ നക്കിരനോ ടെഹെല്കയോ ഇറങ്ങുമോ ആവോ? ഇല്ലാത്ത ബുദ്ധി പ്രവര്തിപിച്ചു കഷ്ടപെടെണ്ട. ഇപ്പോള്‍ എനിക്ക് വിവാഹപ്രായം ആയിട്ടില്ല. ആവുമ്പോള്‍ അച്ഛനും അമ്മയും കൂടി വല്ല matrimonial siteഇലും ഇട്ടോളും. നിങ്ങളുടെ കൂതറ ബ്ലോഗിനേക്കാളും hit rate അവിടെ ആയിരിക്കും. അതാണ്‌ എനിക്കും ഫലപ്രദം. വെറുതെ എഴുതിയതാണെങ്കിലും വായിച്ചു നന്നായ ആരെങ്കിലും അറിയിച്ചാല്‍ സന്തോഷം.

തല്കാലത്തേക്ക് ലാല്‍ സലാം സഖാക്കളേ.

2 comments:

maitri said...

chuttumulla annethikkethire sadharana prathikarikkarundu... pinne indulekhayude svakaryathayil kaikadathunnathu thettakunnathu avarude gender kaaranamalla... ethu gender aanenkilum svakaryatha svakaryatha thanneyanu... pinne indulekhayude abiprayatheppatti avarodu thanne chodikkunnathalle uchitham??? enthayalum maramakri page remove cheythathil santhosham.....

Ranjith Vijayan said...

Maithri: It is good you respond and react to the injustice around you. Keep going.
As for Indhulekha, I feel there wouldn't have been a big furore over her profile being exposed if she was male. Even the root of the issue, which came up when Maramakri posted her details on his blog rests on the fact that he was curious in finding out the details of an unknown lady. It is common and it is natural for a guy to search about a lady, but the way it was revealed to public was not.
And I personally feel every person, male or female, has to stand up for themselves and not rely on others to deal with the problems in their life. I felt Indhulekha is such a person. If you beg to differ, it is fine.:)