Tuesday, May 18, 2010

എന്റെ ഗ്രാമം-എത്ര സുന്ദരം

കോളേജ് ജീവിതത്തിന്റെ അവസാനം. വീട്ടില്‍ ചുമ്മാ കുത്തിയിരുന്ന് മടുത്തു. ഏതാണ്ട് ഒരു മാസം vacation ഉള്ളതില്‍ മൂന്നു ദിവസമേ ആയിട്ടുള്ളൂ. അങ്ങനെ ഇരിക്കുമ്പോള്‍ അച്ഛന്‍പെങ്ങളുടെ മോള്‍ടെ കല്യാണത്തിരക്ക്. അച്ഛമ്മക്ക്‌ നേരത്തെ എത്തണം. കൊണ്ടുപോവാന്‍ ആരും ഇല്ല. എനിക്ക് തന്നെ കിട്ടി ആ ഉത്തരവാദിത്വം. ഒരു കാറും തന്നു.
ആലുവ കഴിഞ്ഞു തൃശൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ദേശം എന്നൊരു ഇടമുണ്ട്. NH 47 വഴിയേ പോകുമ്പോള്‍ റോഡ്‌ അരികത്തു വെറും ഒരു ഗ്രാമം. അത്രെയേ ഉള്ളു. ഞാനും ഇന്ന് വരെ അങ്ങനെയാണ് വിചാരിച്ചത്. സ്ഥലം: കുന്നുംപുറം എന്ന പ്രദേശം. എന്റെ അച്ഛന്റെ വീട്. അതിരാവിലെ പുറപെട്ടത്‌ കൊണ്ട് ഒരു 9 :30 മണി ആയപ്പോഴേക്കും അങ്ങെത്തി.
അന്നെതെ പരുപാടി ഒക്കെ തീര്‍ത്തു കിടക്കുമ്പോള്‍ ഞാന്‍ സ്ഥിരം വീട്ടില്‍ അടിക്കുന്ന പോലെ ഒരു വീരവാദം നടത്തി. കോളേജ് വിട്ടിട്ടു ശരിരം അനങ്ങിയിട്ടില്ല. നാളെ രാവിലെ നടക്കാന്‍ പോണം. അനിയത്തിയും പറഞ്ഞു അവള്‍ തയ്യാര്‍ എന്ന്.  രാവിലെ ആയപ്പോള്‍ എല്ലാരും മറക്കും എന്ന് വിചാരിച്ചു ഞാന്‍ സുഖ നിദ്രയില്‍ ആണ്ടു. വീട്ടില്‍ സ്ഥിരം അങ്ങനെ ആണ്. അമ്മ എന്നെ വിളിച്ചു മടുക്കുമ്പോള്‍ അമ്മേടെ വീട് പണികളിലേക്ക്   തിരിയും. അനിയത്തി അങ്ങനെ ആണെന്ന് വിചാരിച്ചത് എന്റെ മണ്ടത്തരം. രാവിലെ 6 : 30 ആയപ്പോള്‍ അവള് റെഡി. ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷെ അവളുണ്ടോ സമ്മതിക്കുന്നു. അങ്ങനെ അമ്മായി ഉണ്ടാക്കി തന്ന ചായയും കുടിച്ചു ഞങ്ങള്‍ അവിടുന്ന് മേലോട്ട് നടന്നു. നടക്കുംതോറും ആ പ്രദേശത്തിന്റെ ഗ്രാമീണത വര്‍ധിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ പോകുമ്പോള്‍ ചെറിയ വാഴതോട്ടങ്ങള്‍, ഒരു നാടന്‍ ചായക്കട,പിന്നെ കര്‍ഷകരെ കിട്ടാത്തത് കൊണ്ട് ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്‍, ചെറിയ ഒരു പാലം, അതിനപ്പുറം ഒരു ഓടിട്ട INTUC ഓഫീസ് അങ്ങനെ പലതും.
അടുത്ത ദിവസോം എന്റെ അമ്മാവനായിരുന്നു കൂടെ. ഞങ്ങള്‍ വഴിയേ ഒരു തനതായ ചായകടയില്‍ കേറി. രാവില്‍ 7 :30 കേള്‍കുന്ന നാടുവര്തമാനത്തില്‍ നടന്‍ തിലകന്റെ അവസ്ഥയില്‍ തുടങ്ങി നാട് പ്രമാണിമാര്‍ എങ്ങനെ അമ്പല കമ്മിറ്റിയില്‍ നിന്നും പണം എടുത്തു എന്ന് വരെ ഉള്ള ചൂടുള്ള ചര്‍ച്ച. CPI (M ) ആണ് അമ്പലം ഭരിക്കുന്നെ എന്ന് കേട്ടപ്പോള്‍ എന്റെ അമ്മാവന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ്‌ ഒന്ന് വിഷമിച്ചു. എന്തായാലും ഞങ്ങള്‍ ഒരു ചായ കുടിച്ചു സ്ഥലം കാലി ആക്കി.
അടുത്ത ദിവസം പിന്നെയും പെങ്ങള്ടെ കൂടെ തന്നെ രാവിലെ ഇറങ്ങി. ഇത്തവണ ഞങ്ങള്‍ ഒരു പാടത് നിന്ന് കുറച്ചു പടങ്ങളും എടുത്തു. തിരിച്ചു വരുന്ന വഴി നാടന്‍ പഴവും മേടിച്ചു.
പിന്നെ ഉള്ള ഒരു രസകരമായ കാര്യം എല്ലാ നാടുകരും പോകുന്ന വഴി വീടിലേക്ക്‌ ക്ഷണിക്കും. പലര്ക്കും അച്ഛനെ അറിയാവുന്നത് കൊണ്ടും, ഞങ്ങള്‍ തമ്മില്‍ നല്ല സാമ്യത ഉള്ളത് കൊണ്ടും എന്നെ എല്ലാരും തിരിച്ചറിയുകയും വിശേഷം ചോദിക്കുകയും ചെയ്തു.
നല്ല കുറച്ചു ഓര്‍മ്മകള്‍ തന്ന ഈ ദിവസങ്ങള്‍ ഓര്‍മിക്കാന്‍ ഇത് എഴുതിയെ പറ്റു എന്ന് തോന്നി,
എന്റെ ഗ്രാമം-എത്ര സുന്ദരം- courtesy: USHA UTHUP.
:P