Thursday, March 18, 2010

ഞാനൊരു മലയാളി

പലരും എഴുതി മടുത്ത വിഷയം ആണ്. എന്തായാലും എനിക്കും ഒരു കൈ നോക്കണം.

ചോദ്യം ഇതാണ്: ആരാണ് യഥാര്‍ത്ഥ മലയാളി? മലയാളം വായിക്കുന്നവനോ, അതോ മലയാളി ആണെന്ന് അവകാശപെടുന്നവാണോ. അതും അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് മലയാള നാടുമായി ബന്ധം ഉണ്ടായിരുന്നവാണോ?

മലയാളിത്തം വിട്ടുപോകുന്നു എന്ന് ഘോരം ഘോരം പ്രസംഗിക്കുനവര്‍ ഉണ്ട്. Bloody മല്ലു, Pseudo മലയാളി, മറുനാടന്‍ മലയാളി, NRI ഇങ്ങനെ എത്രയോ തരം മലയാളികള്‍. ഞാന്‍ ഏതെങ്കിലും വര്‍ഗത്തിനെ വിട്ടു പോയെങ്കില്‍ എന്റെ നല്ല വായനക്കാര്‍ ക്ഷമിക്കണം. അറിഞ്ഞുകൊണ്ടാല്ല കേട്ടോ, അത്രയേ വിവരം ഉള്ളു.

വിഷയം മാറ്റുന്നില്ല. ഞാന്‍ ഈ കൂട്ടത്തില്‍ ആരാണ് എന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ. എന്തായാലും, എന്റെ ബ്ലോഗ്‌ ആയതു കൊണ്ട്, വേറെ ആര് എന്ത് പറഞ്ഞാലും പുല്ലായത് കൊണ്ടും എനിക്ക് തോന്നിയതൊക്കെ ഞാന്‍ അങ്ങ് പറയാന്‍ പോകുവാ.

എന്റെ മലയാളം ബഷീരിന്റെം, MTയുടെയും പോലെ സാഹിത്യ നിര്‍ഭരം ആണെന്ന് ഞാന്‍ അവകാശപെടുന്നില്ല. അത് പലപ്പോഴും തെറ്റാറുണ്ട്, തെറ്റ് തിരുത്തുകയും ചെയ്യാറുണ്ട്. എന്ന് പറഞ്ഞു ഞാന്‍ മലയാളി ആകാണ്ടാവുമോ. എന്നെ പോലെ അവര് എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലല്ലോ. ഭാഷയുടെയും, എഴുത്തിന്റെയും പിന്നാലെ പോയെങ്കില്‍ ഞാനും അവരെ പോലെ ആവും എന്ന് പറയാന്‍ കൊതി ഉണ്ടെങ്കിലും നടകാത്ത കാര്യം ആയതു കൊണ്ട് പറയുന്നില്ല. പക്ഷെ എന്റെ ഉള്ളിലെ മലയാളിയെ ഒരിക്കലും തല്ലിക്കെടുത്താന്‍ ആവില്ല. അവന്‍ എഴുത്തും വായിക്കും, പിന്നെയും എഴുത്തും. അവന്‍ കേരളത്തിലെ അഴിമതിക്കും അനീതിയും കണ്ടു പ്രതികരിക്കും. നാടിലെ മഴയത്ത് നനയാനും, തണുപ്പത്ത് പുതച്ചു മൂടി കിടക്കാനും ഒക്കെ‍ കൊതിക്കും. പുട്ട്-കടല, കപ്പ- മീന്‍കറി, കരിമീന്‍, ബീഫു എന്നീ വിഭവങ്ങളെ ഒക്കെ ഓര്‍ത്തു വെള്ളം ഇറക്കും. പാടങ്ങളും, കുളങ്ങളും, മീന്‍പിടിത്തവും, ചീട്ടുകളിയും, തട്ടുകടകളും അവിടുത്തെ ചൂട് ചായയും പഴം പൊരിയും അവനെ എന്നും മാടിവിളിക്കും. അവന്‍ നാട്ടില്‍ പോകാന്‍ എന്നും കൊതിക്കും. എവിടെ പോയാലും അവന്റെ മനസ്സില്‍ നാടും അവിടുത്തെ സന്തോഷവും മാത്രം.


ഒരു നാള്‍ അവന്‍ ജന്മനാടിനെ തേടി തിരിച്ചെത്തും. ജീവിതത്തില്‍ സമാധാനത്തിന്റെയും, സന്തോഷത്തിന്റെ വില പണത്തിന്റെ വിലയുടെ വളരെ മുകളില്‍ ആണെന്ന് അറിയുന്ന നിമിഷങ്ങള്‍ ആയിരിക്കും അത്. നാട് വിട്ടു പണം ഉണ്ടാകാന്‍ ഉള്ള തിടുകത്തില്‍ അന്യ നാടിലെ സുഖങ്ങള്‍ തേടി പോയ മറ്റൊരു മലയാളിയുടെ മനസ്സാണ് ഇത്. അവന്‍ മലയാളി അല്ലാണ്ടാവുന്നില്ല. ഓരോ നിമിഷവും അവന്‍ നാടിനെ ഓര്‍ത്തു തന്നെയാണ് സമയം നീക്കുന്നത്. അവനും ഒരു മലയാളി ആണ്.

3 comments:

INDULEKHA said...

എന്‍റെ കാഴ്ചപ്പാടില്‍ താന്‍ മലയാളി ആണെന്ന് ആത്മാഭിമാനത്തോടെ ആരുടെ മുന്നിലും പറയാന്‍ മടിയില്ലാത്ത ആളാണ്‌ യഥാര്‍ത്ഥ മലയാളി

INDULEKHA said...

പിന്നെ ഈ പോസ്റ്റും അതിലിട്ട ചിത്രവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയാല്‍ കൊള്ളാം :)

Ranjith Vijayan said...

@ഇന്ദുലേഖക്ക്: പൂര്‍ണമായും യോജിക്കുന്നു. അത് ഒരു precondition ആയി വെച്ചാണ്‌ ഇതെഴുതിയത്.
ചിത്രത്തില്‍ കാണുന്നത് പടിഞ്ഞാറന്‍ തിരുവിതന്കൂരില്‍ മാത്രം ലഭിക്കുന്ന കരിക്കിന്‍ വെള്ളത്തില്‍ കരിക്ക് അടിച്ചു ചേര്‍ത്ത വളരെ മധുരം കൂടിയ ഒരു പാനിയം ആണ്. എന്റെ favourite.