Monday, April 12, 2010

എന്റെ കല്പവൃക്ഷം

പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവധി ദിവസങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞു മഴയും നോക്കി ഞാന്‍ എന്റെ മുറിയില്‍ ഇരിക്കുമായിരുന്നു. അന്നേരം നല്ല മാമ്പഴം മേടിച്ചു വെച്ചിരിക്കുന്നത് അച്ഛനോ അമ്മയോ കൊണ്ട് തരും. ഞങ്ങള്‍ ചേട്ടനും അനിയത്തിയും അത് കഴിച്ചു മാങ്ങയുടെ അണ്ടി ജനല്‍ വഴിയെ പുറത്തേക്കു എറിയും.
അങ്ങനെ വീണ ഏതോ രണ്ടെണ്ണം മുളച്ചു വളര്‍ന്നു. അത് വീടിന്റെയും മതിലിന്റെയും ഇടയില്‍ ഉള്ള ഇടുങ്ങിയ സ്ഥലത്തില്‍ വളരെ കഷ്ടപ്പെട്ട് വളര്‍ന്നു. എവിടെയോ നിന്ന് അതില്‍ നിറയെ പുളിയുറുമ്പ് വന്നു താമസം ആയി. മാവ് പൂത്തു പിന്നെ കായ്ച്ചു. രണ്ടിലും നിറയെ മാങ്ങാ. പറിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടാണെങ്കിലും ഞങ്ങള്‍ എങ്ങെനെയെങ്കിലും കുറച്ചെണ്ണം ഒക്കെ ഒപ്പിച്ചു പറിച്ചെടുക്കും. അങ്ങനെ പതുകെ പതുകെ വഴിയെ പോകുന്നവര്‍ ഒക്കെ മതിലിന്റെ അപ്പുറത്ത് നിന്ന് മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തും. ആ മാവിനെ ചുറ്റിപറ്റി പല മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവിതത്തിന്റെ കഥകള്‍ ചുരുലന്ഴിഞ്ഞു. അടുത്തുള്ള ചേരിയില്‍ നിന്നുമുള്ള വീട്ടമ്മമാര്‍ അന്ന് ഉച്ചക്ക് വെക്കാനുള്ള കറിക്കുള്ള മാങ്ങ പറിക്കും. സ്കൂളില്‍ നിന്നും തിരിച്ചു വരുന്ന പിള്ളേര്‍ അത് എറിഞ്ഞു വീഴ്ത്തും. ചിലര്‍ ഒരു ചുളുവിലെ കച്ചവടം നടത്താന്‍ ഒരു എട്ടു പത്തെണ്ണം ഒപ്പിച്ചു അടുത്ത ചന്തയിലേക്ക് പോകും. കാക്കയും അണ്ണാരകണ്ണന്‍മാരും ഒക്കെ പഴുത്ത മാംബഴതിനായി അതിന്മേല്‍ എന്ന് എത്തും. പുളിയുറുമ്പുകള്‍ അതിന്റെ പണിയില്‍ എര്പെട്ടിരിക്കും. അങ്ങനെ ഞങ്ങളുടെ ആ മാവ് നാടിന്റെ തന്നെ ഒരു ഭാഗമായി.
ഞങ്ങള്‍ ആരും ആരെയും മാവില്‍ നിന്നും മാങ്ങ എടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നില്ല. അതില്‍ എല്ലാര്ക്കും വേണ്ടതിനെക്കാളും കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു.
എടുക്കുംതോറും കൂടുതല്‍ തന്നു കൊണ്ടിരിക്കുകയും ഒരിക്കലും തീരാതിരിക്കുകയും ചെയുന്ന ഒരു മാവാണ് അത്.
 അതില്‍ വര്‍ഷത്തില്‍ എല്ലാ ദിനത്തില്‍ മാങ്ങയുണ്ടാവും.അത് എല്ലാരേയും സന്തോഷിപ്പിക്കും. അത് എന്റെ വീടിലെ കല്പവൃക്ഷം.

പാഠം: കൊടുത്തു ശീലിക്കു. നമ്മെയും അത് സമൃദ്ധിയിലേക്ക് നയിക്കും.

2 comments:

INDULEKHA said...

തുടക്കം നന്നായി..പക്ഷെ പെട്ടെന്ന് തീര്‍ന്നു പോയ പോലെ തോന്നി ..
'സമൃദ്ധി' യെ അക്ഷര പിശാചു പിടി കൂടിയല്ലോ :)
ആ ഗുണപാഠം ഒഴിവാക്കാം എന്ന് തോന്നുന്നു.
ഇതൊരുമാതിരി ദൂരദര്‍സനില്‍ വരുന്ന സര്‍കാര്‍ പരസ്യ വാചകം പോലുണ്ട്

Ranjith Vijayan said...

അഭിപ്രായത്തിനു നന്ദി. അക്ഷരപിശകല്ല. combination ശരിയായി കിട്ടിയില്ല. എഴുതന്നത് നന്നായി. കോപ്പി അടിച്ചു. പാഠം അവിടെ കിടന്നോട്ടെ. ദൂരദര്‍ശന്‍ ഒന്നും ഇപ്പോള്‍ ആര് കാണാറില്ലല്ലോ. വളരെ ദൂരെ അല്ലെ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും...:P