Sunday, September 28, 2014

Haiku 7 - Dog

God's gift, man's boon
Unlimited licks, limited expectations

Haiku 6 - Love

To give everything and expect nothing
To lose it, and still keep smiling.

Haiku 5 - Win or Loss

Stakes everything to win
Wins everything to lose

Wednesday, September 24, 2014

Haiku 4 - Rage

Lost everything, gained nothing
Like time, I cannot take it back.

Friday, March 11, 2011

Haiku 3 - A kiss

Wet on lips and warmth to heart
All expressed with none told

Haiku 2 - Life and Death

To laugh and breathe is life
To not change and hold back becomes death

Haiku 1- Wet Rain

Did it rain to wet you enough?
Did it wet you enough to rain?

Ting Tong

A clock ringed ting
And then it ringed tong

Monday, July 05, 2010

I wish I were in Neverland

I wish I could do away with all those pretensions
And the petty human emotions which have no reasons
A land of no return is where I wanna be
A land of all the faces I want to see
Where I can fly and play a lot
Where love only has the purest meaning
Where smiles are not to hide your inner sinister self
And laughs are so innocent that they don't mean anything
A land where I'd never grow up
A land where I could always be myself
A land of everything that is pure
A land with all that I need
I wish I were in Neverland
I wish I were in Neverland

Sunday, June 27, 2010

An Ode to All those Wonderful Friends I Made

On a lazy Sunday afternoon at my home
I sit tight on my chair and peek into my past
I walk through the corridors of my life
The ages when I wanted companionship
And when I met those whom I could relate to
The times when I talked to them
And the initial difficulty to relay my intent to them
And then the beautiful times together
Some really long and some short lived for their own valid reasons
Some last for a lifetime like there is no end
And there are others which are etched to heart for a lifetime
Some become a habit while others a pastime
There are others that turn into relationship which were not meant to be
And then there are the ones that were never ever meant to be
There were no bad or good ones
There were only the less intense and the more intense ones
Every one unique and meant to hold a place of their own
Every one leaving a different experience in life
A learning or two I learnt to never make my mistakes again
And when you add those years to life
A lot of memories to be happy that there were all of them
An ode, this is, to all those wonderful friends I made

Tuesday, May 18, 2010

എന്റെ ഗ്രാമം-എത്ര സുന്ദരം

കോളേജ് ജീവിതത്തിന്റെ അവസാനം. വീട്ടില്‍ ചുമ്മാ കുത്തിയിരുന്ന് മടുത്തു. ഏതാണ്ട് ഒരു മാസം vacation ഉള്ളതില്‍ മൂന്നു ദിവസമേ ആയിട്ടുള്ളൂ. അങ്ങനെ ഇരിക്കുമ്പോള്‍ അച്ഛന്‍പെങ്ങളുടെ മോള്‍ടെ കല്യാണത്തിരക്ക്. അച്ഛമ്മക്ക്‌ നേരത്തെ എത്തണം. കൊണ്ടുപോവാന്‍ ആരും ഇല്ല. എനിക്ക് തന്നെ കിട്ടി ആ ഉത്തരവാദിത്വം. ഒരു കാറും തന്നു.
ആലുവ കഴിഞ്ഞു തൃശൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ദേശം എന്നൊരു ഇടമുണ്ട്. NH 47 വഴിയേ പോകുമ്പോള്‍ റോഡ്‌ അരികത്തു വെറും ഒരു ഗ്രാമം. അത്രെയേ ഉള്ളു. ഞാനും ഇന്ന് വരെ അങ്ങനെയാണ് വിചാരിച്ചത്. സ്ഥലം: കുന്നുംപുറം എന്ന പ്രദേശം. എന്റെ അച്ഛന്റെ വീട്. അതിരാവിലെ പുറപെട്ടത്‌ കൊണ്ട് ഒരു 9 :30 മണി ആയപ്പോഴേക്കും അങ്ങെത്തി.
അന്നെതെ പരുപാടി ഒക്കെ തീര്‍ത്തു കിടക്കുമ്പോള്‍ ഞാന്‍ സ്ഥിരം വീട്ടില്‍ അടിക്കുന്ന പോലെ ഒരു വീരവാദം നടത്തി. കോളേജ് വിട്ടിട്ടു ശരിരം അനങ്ങിയിട്ടില്ല. നാളെ രാവിലെ നടക്കാന്‍ പോണം. അനിയത്തിയും പറഞ്ഞു അവള്‍ തയ്യാര്‍ എന്ന്.  രാവിലെ ആയപ്പോള്‍ എല്ലാരും മറക്കും എന്ന് വിചാരിച്ചു ഞാന്‍ സുഖ നിദ്രയില്‍ ആണ്ടു. വീട്ടില്‍ സ്ഥിരം അങ്ങനെ ആണ്. അമ്മ എന്നെ വിളിച്ചു മടുക്കുമ്പോള്‍ അമ്മേടെ വീട് പണികളിലേക്ക്   തിരിയും. അനിയത്തി അങ്ങനെ ആണെന്ന് വിചാരിച്ചത് എന്റെ മണ്ടത്തരം. രാവിലെ 6 : 30 ആയപ്പോള്‍ അവള് റെഡി. ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷെ അവളുണ്ടോ സമ്മതിക്കുന്നു. അങ്ങനെ അമ്മായി ഉണ്ടാക്കി തന്ന ചായയും കുടിച്ചു ഞങ്ങള്‍ അവിടുന്ന് മേലോട്ട് നടന്നു. നടക്കുംതോറും ആ പ്രദേശത്തിന്റെ ഗ്രാമീണത വര്‍ധിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ പോകുമ്പോള്‍ ചെറിയ വാഴതോട്ടങ്ങള്‍, ഒരു നാടന്‍ ചായക്കട,പിന്നെ കര്‍ഷകരെ കിട്ടാത്തത് കൊണ്ട് ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്‍, ചെറിയ ഒരു പാലം, അതിനപ്പുറം ഒരു ഓടിട്ട INTUC ഓഫീസ് അങ്ങനെ പലതും.
അടുത്ത ദിവസോം എന്റെ അമ്മാവനായിരുന്നു കൂടെ. ഞങ്ങള്‍ വഴിയേ ഒരു തനതായ ചായകടയില്‍ കേറി. രാവില്‍ 7 :30 കേള്‍കുന്ന നാടുവര്തമാനത്തില്‍ നടന്‍ തിലകന്റെ അവസ്ഥയില്‍ തുടങ്ങി നാട് പ്രമാണിമാര്‍ എങ്ങനെ അമ്പല കമ്മിറ്റിയില്‍ നിന്നും പണം എടുത്തു എന്ന് വരെ ഉള്ള ചൂടുള്ള ചര്‍ച്ച. CPI (M ) ആണ് അമ്പലം ഭരിക്കുന്നെ എന്ന് കേട്ടപ്പോള്‍ എന്റെ അമ്മാവന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റ്‌ ഒന്ന് വിഷമിച്ചു. എന്തായാലും ഞങ്ങള്‍ ഒരു ചായ കുടിച്ചു സ്ഥലം കാലി ആക്കി.
അടുത്ത ദിവസം പിന്നെയും പെങ്ങള്ടെ കൂടെ തന്നെ രാവിലെ ഇറങ്ങി. ഇത്തവണ ഞങ്ങള്‍ ഒരു പാടത് നിന്ന് കുറച്ചു പടങ്ങളും എടുത്തു. തിരിച്ചു വരുന്ന വഴി നാടന്‍ പഴവും മേടിച്ചു.
പിന്നെ ഉള്ള ഒരു രസകരമായ കാര്യം എല്ലാ നാടുകരും പോകുന്ന വഴി വീടിലേക്ക്‌ ക്ഷണിക്കും. പലര്ക്കും അച്ഛനെ അറിയാവുന്നത് കൊണ്ടും, ഞങ്ങള്‍ തമ്മില്‍ നല്ല സാമ്യത ഉള്ളത് കൊണ്ടും എന്നെ എല്ലാരും തിരിച്ചറിയുകയും വിശേഷം ചോദിക്കുകയും ചെയ്തു.
നല്ല കുറച്ചു ഓര്‍മ്മകള്‍ തന്ന ഈ ദിവസങ്ങള്‍ ഓര്‍മിക്കാന്‍ ഇത് എഴുതിയെ പറ്റു എന്ന് തോന്നി,
എന്റെ ഗ്രാമം-എത്ര സുന്ദരം- courtesy: USHA UTHUP.
:P

Monday, April 12, 2010

എന്റെ കല്പവൃക്ഷം

പണ്ട് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവധി ദിവസങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞു മഴയും നോക്കി ഞാന്‍ എന്റെ മുറിയില്‍ ഇരിക്കുമായിരുന്നു. അന്നേരം നല്ല മാമ്പഴം മേടിച്ചു വെച്ചിരിക്കുന്നത് അച്ഛനോ അമ്മയോ കൊണ്ട് തരും. ഞങ്ങള്‍ ചേട്ടനും അനിയത്തിയും അത് കഴിച്ചു മാങ്ങയുടെ അണ്ടി ജനല്‍ വഴിയെ പുറത്തേക്കു എറിയും.
അങ്ങനെ വീണ ഏതോ രണ്ടെണ്ണം മുളച്ചു വളര്‍ന്നു. അത് വീടിന്റെയും മതിലിന്റെയും ഇടയില്‍ ഉള്ള ഇടുങ്ങിയ സ്ഥലത്തില്‍ വളരെ കഷ്ടപ്പെട്ട് വളര്‍ന്നു. എവിടെയോ നിന്ന് അതില്‍ നിറയെ പുളിയുറുമ്പ് വന്നു താമസം ആയി. മാവ് പൂത്തു പിന്നെ കായ്ച്ചു. രണ്ടിലും നിറയെ മാങ്ങാ. പറിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടാണെങ്കിലും ഞങ്ങള്‍ എങ്ങെനെയെങ്കിലും കുറച്ചെണ്ണം ഒക്കെ ഒപ്പിച്ചു പറിച്ചെടുക്കും. അങ്ങനെ പതുകെ പതുകെ വഴിയെ പോകുന്നവര്‍ ഒക്കെ മതിലിന്റെ അപ്പുറത്ത് നിന്ന് മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തും. ആ മാവിനെ ചുറ്റിപറ്റി പല മൃഗങ്ങളുടെയും മനുഷ്യരുടെയും ജീവിതത്തിന്റെ കഥകള്‍ ചുരുലന്ഴിഞ്ഞു. അടുത്തുള്ള ചേരിയില്‍ നിന്നുമുള്ള വീട്ടമ്മമാര്‍ അന്ന് ഉച്ചക്ക് വെക്കാനുള്ള കറിക്കുള്ള മാങ്ങ പറിക്കും. സ്കൂളില്‍ നിന്നും തിരിച്ചു വരുന്ന പിള്ളേര്‍ അത് എറിഞ്ഞു വീഴ്ത്തും. ചിലര്‍ ഒരു ചുളുവിലെ കച്ചവടം നടത്താന്‍ ഒരു എട്ടു പത്തെണ്ണം ഒപ്പിച്ചു അടുത്ത ചന്തയിലേക്ക് പോകും. കാക്കയും അണ്ണാരകണ്ണന്‍മാരും ഒക്കെ പഴുത്ത മാംബഴതിനായി അതിന്മേല്‍ എന്ന് എത്തും. പുളിയുറുമ്പുകള്‍ അതിന്റെ പണിയില്‍ എര്പെട്ടിരിക്കും. അങ്ങനെ ഞങ്ങളുടെ ആ മാവ് നാടിന്റെ തന്നെ ഒരു ഭാഗമായി.
ഞങ്ങള്‍ ആരും ആരെയും മാവില്‍ നിന്നും മാങ്ങ എടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നില്ല. അതില്‍ എല്ലാര്ക്കും വേണ്ടതിനെക്കാളും കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു.
എടുക്കുംതോറും കൂടുതല്‍ തന്നു കൊണ്ടിരിക്കുകയും ഒരിക്കലും തീരാതിരിക്കുകയും ചെയുന്ന ഒരു മാവാണ് അത്.
 അതില്‍ വര്‍ഷത്തില്‍ എല്ലാ ദിനത്തില്‍ മാങ്ങയുണ്ടാവും.അത് എല്ലാരേയും സന്തോഷിപ്പിക്കും. അത് എന്റെ വീടിലെ കല്പവൃക്ഷം.

പാഠം: കൊടുത്തു ശീലിക്കു. നമ്മെയും അത് സമൃദ്ധിയിലേക്ക് നയിക്കും.

The End

I woke up that day listening to the mew of kittens...It came from the yard behind my house. then i saw an ailing cat passing by, my dog scaring it away just like the time milking the life from it. She looked like the mother of those kittens.
I used to enjoy watching the kittens playing around, always a silent spectator never getting anywhere near them. I used to take a few photos and that is it. There were five of them in all colors-white black grey brown and yellow mixed in different combination and proportions. In two days there was just one left. I didn't know where the others went and I never cared to find out.
I saw the ailing cat, the same evening at my aunt's place, a stone's throw away, fighting for its life hanging to it dearly.
I went back and checked out on the kitten which saw me mewed at me softly and innocently. May be it was begging for help, for food, for being adopted into the family. I still remained a silent spectator.
In the evening that day my cousin, who lives opposite to our place, told the sick cat was lying in between the plants, in their small garden. I checked out and found that it was going through the last of its minutes. We offered food and milk to it. It never tried to open its mouth to eat or drink. May be it couldn't, even if it tried. It just looked at me painfully and mewed with great pain, asking for pity. I guess it knew its end was near. May be it wanted to live, for its kittens.
I went home and just happened to check for the solitary kitten. It wasnt there.
I visited my aunt's home again and saw the cat has already breathed its last breathe. It was no longer a burden for the world. we gave her a decent burial and parted ways.
But where was the last kitten? Where were its siblings? Did they already know it was futile to wait for the mother who would never come?
Or were they the unfortunate first victims of some predator, of which their sibling was the last.
What a sad ending to so many lives. There is so much of suffering around us. I wish I could help every unfortunate life in the world. But then, i can't. So I may mourn, I might cry for them, and later when the feeling sinks in, I move on. That's life. It hurts everyone somewhere or the other. There is no point brooding over the tragedy of others and at times even yours for a long time. And life just has to move on.

Wrote this almost 3 years back on a vacation from Infosys. I found it in my mails and wondered why I didn't post it on my blog:-). It was a really sad day for me.

Sunday, April 11, 2010

Irritated?

I always had a question. Why do people get irritated? Is the one alleged as irritant, really an irritant. The mind is almost always the irritant. The ones whom you point fingers to are just the reasons that you find to justify your behavior.There is no point in it.

I've seen a few kind of irritations in my life and I have lived through it. I hope there are others who disagree with my views so that I can enter meaningful conversations. A few type of people who irritate you.

1. The ones who use the 'F' word or one of the numerous words in English used to insult a person. But then, when they use it, they don't understand they're just making themselves look imbecile. I just ignore them. If I get irritated by them then that would mean I am accepting the adjectives they give me. I consider these people too immature to accept them.
2. The ones who don't listen to anyone else's view point but consider only themselves right. Ignore them again. They consider themselves the brain tanks. The catch here is that their brain actually looks like the inside of an empty tank. They don't understand that there are two sides of a coin. They live their life in an arrogant bliss of ignorance. I should say, all they do is to try sell themselves.
3. The kind who live every moment of their lives to prove themselves. They say they stand by certain line of thought, values, consideration to environment, for the fellow human beings etc etc. This category turns into the category (1) once they see their position is challenged. They just can't stand themselves being criticized neither can they stand a different view point from theirs. I accept that I may be no better than them because I myself break these good Samaritan qualities expected of an individual of a civilized society. My question to them is do you always live by what you say? If not, you're just a plain hypocrite and nothing more.
4. The ones who criticize you. When you are in the teens you rebel against them. But when you grow up, you need to accept them and listen to them. When you listen, you get a chance to correct yourself or to correct them in case they're wrong. But there is no point if one of these are from the category (3).
5. The ones who leave trash everywhere. All they do is show their supremacy and that too by hurting everyone around. They try to give as much pain to the ones around and interfere in any kind of happiness others may be involved without any provocation. You need to talk to them peacefully once and try to correct them. Second time you can be harsh with your words. Third time, don't wait. Knee down, make a low blow. While he  falls down on the ground and wriggles in pain, don't waste your time. Kick him in the guts again and again till he pleads and apologizes. Warn him against any more attempts. Here mind is certainly not the irritant, because you're giving them a chance to leave you alone. But they begged for it.
6. The ones who think world revolves around them. There is no respect at all for any other individuals. Let them live in their world. Just ignore them. Move to another planetary system.


A Bible proverb says: "A man's discretion makes him slow to anger, And it is his glory to overlook a transgression".
So control your anger and the irritation will go through. It makes you wise and prudent when you learn to control your mind. The mind has great capabilities which are beyond even the explanation of science. Explore it.

Monday, March 29, 2010

To be or Not to be

To be :       Is a wish seldom fulfilled
                  Is a want very shortlived
Not to be : Is a reality so startling
                  Is a path treaded by the mediocre

Friday, March 19, 2010

ആരാണ് യഥാര്‍ത്ഥ മരമാക്രി?



ഈയിടെ tehelkaയില്‍ നിന്നും പറഞ്ഞു വിട്ട ഒരു investigative journalistഇന്റെ ബ്ലോഗ്‌ വായിക്കാന്‍ ഉള്ള ( ദുര്‍)ഭാഗ്യം ഉണ്ടായി. പുകഴ്ത്താന്‍ വേണ്ടി പറയുവല്ല, പക്ഷെ ടെഹെല്ക ഈയിടക്ക് നടിമാരുടെയും മറ്റു വിവാദപരമായ പെണ്നുങ്ങളുടെം ലേഖനങ്ങളും എഴുതിയും ചിത്രങ്ങള്‍ പ്രകാശനം ചെയ്തും മീശപിരിച്ചു നടക്കുന്ന ആണാണെന്നു അവകാശപെടുന്ന മരമാക്രികളെ പറഞ്ഞു വിട്ടാല്‍ അവരുടെ ratings ഉയരും എന്ന് കണ്ടുപിടിച്ചു. പാവത്തിന്റെ ജോലി പോയി. പക്ഷെ കുലത്തൊഴില്‍ ഇതല്ലേ? വേറെ ഒന്നും ചെയ്യാന്‍ അറിഞ്ഞുകൂടാ താനും. ആണത്തം ഇടയ്ക്കിടയ്ക്ക് തെളിയിചാലെ പാവത്തിന് ആണാണെന്നു തോന്നുകയുള്ളൂ. അപ്പോള്‍ പിന്നെ എന്താ ചെയ്യുവാ?

അപ്പോഴാണ്‌ നല്ല രീതിയില്‍ എഴുതുന്ന ഒരു ബ്ലോഗ്ഗര്‍. അസൂയ, കുശുമ്പ്. അത് വേറെ ആരോ ആണെന്ന് വിചാരിച്ചു കുറെ നാള്‍ ആ പെങ്കൊച്ചിനെ ശല്ല്യപെടുത്തി. പിന്നെ അവിടുന്ന് എന്തൊക്കെയോ കിട്ടി. തീരാത്ത ദേഷ്യം, ദുഃഖം. ആണത്തത്തിനു ഏറ്റ വല്ലിയ ഒരു അടി. ഒട്ടും ബുദ്ധി പ്രവര്ത്തികാത്ത തല വെറുതെ കുറച്ചു കത്തിചു നോക്കി. ചുമ്മാ പോണ വഴിക്ക് ഓര്‍കുടില്‍ ഒരു ഉഗ്രന്‍ സെര്‍ച്ച്‌. അത് പണ്ടാരോ പഠിപിച്ചു കൊടുതട്ടുണ്ട്. ബുദ്ധി അപാരമായത് കൊണ്ട് മറക്കുകയും ചെയ്തില്ല. എല്ലാ detailsഉം കിട്ടി. പഴേ പണി മറകാത്തത് കൊണ്ട് details മാത്രം പോര. ഫോട്ടം വേണം. അതും ഇട്ടു. ഹോ, എന്തൊരു സന്തോഷം. മീശ പിരിച്ചു. പിന്നേം സന്തോഷിച്ചു. എല്ലാത്തിലും ഒരു സുതാര്യത വേണം എന്ന ഒരു അഭിപ്രായം ഉള്ള ആളാണ്. അല്ലാണ്ട് വേറെ ഒരു വിചാരോം ഇല്ല. സുസ്വഭാവി, മാനവരാശിയുടെ ഒരേയൊരു പ്രതീക്ഷ. മാങ്ങാത്തൊലി!!!

ബ്ലോഗ്ഗില്‍ തന്റെ അഭിപ്രായങ്ങളെ കുറിച്ച് എഴുതുന്നത്‌ ആരും ഇവിടെ കുറ്റം ചെയ്യുന്നില്ല. പക്ഷെ തന്റെ വിചാരങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചു എല്പിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്? സഭ്യമായ രീതിയില്‍ വളര്‍ന്നത്‌ കൊണ്ട് എനിക്ക് അതിനു നല്ല ഒരു വാക്ക് ഇവിടെ ഉപയോഗിക്കാന്‍ തോന്നുനില്ല.

തീരുന്നില്ല. നമുക്ക് സദ്ദാം ഹുസൈന്റെ മകനെ അറിയാമോ? കുവൈറ്റില്‍ യുദ്ധം കഴിഞ്ഞട്ട് നാളു കുറേയായി. എന്നാലും ഇയാളുടെ യുദ്ധകോതി തീരുന്നില്ല. മണ്ടത്തരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി പറയുന്നതില്‍ അഭിമാനം കൊള്ളുന്ന ഇദ്ദേഹം tehelkaയുടെ കുവൈറ്റ്‌ correspondant ആയിരിന്നു എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. ദുബായിയില്‍ സാമ്ഭാതിക മാന്ദ്യത വന്നപ്പോള്‍ tehelka അവിടുത്തെ ഏരിയ ഓഫീസ് തന്നെ അടച്ചു പൂട്ടി. മണ്ടത്തരം എഴുതാന്‍ അറിയാവുന്നത് കൊണ്ട് അയാള്‍ ബ്ലോഗ്‌ എഴുതിയും commentഇയും ഒക്കെ ജീവിക്കാം എന്ന് വെച്ചു. ചുമ്മാ വിവാഥപരമായി എഴുതുന്ന ബ്ലോഗ്‌ ഒക്കെ വായിച്ചു അവിടെ കാണിക്കുന്ന മണ്ടതാരത്തെ സപ്പോര്‍ട്ട് ചെയ്യുക, പിന്നെ തന്റെ ബ്ലോഗില്‍ വന്നാല്‍ അവിടെ യുദ്ധം ആവാം എന്നൊക്കെ വീരവാദം മുഴക്കുക ഇതൊക്കെ ആണ് പണി. അത്ര വല്ലിയ ബ്ലോഗ്‌ ആണേല്‍ അതില്‍ കൊള്ളാവുന്ന വല്ലതും എഴുതി ആള്‍ക്കാരെ അങ്ങോട്ട്‌ വിളിക്ക്. ഞാന്‍ അപ്പോള്‍ വരാം. അല്ലാണ്ട് cheap നമ്പര്‍ ഇറക്കിയാല്‍ ബ്ലോഗിന്റെ ഹിറ്റ്‌ റേറ്റ് കൂടുമെന്നാണ് വിചാരം എങ്കില്‍, വളര് മകനെ വളര്.

വേറെ ഒരു കൂട്ടം ഉണ്ട്. സ്ത്രീകളുടെ സ്വകാര്യതയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍. നല്ലത് തന്നെ. സ്ത്രീ അമ്മയാണ്, അനിയതിയാണ്, ചേച്ചിയാണ് (ഭാര്യ ഇല്ലാത്തതു കൊണ്ട് അതിനെ പറ്റി കെട്ടി കഴിഞ്ഞട്ട് പറയാം). സ്ത്രീക്ക് പുരുഷനെ പോലെ ഇറങ്ങി തിരിക്കാന്‍ നമ്മുടെ മലയാള ഭൂമിയോ ഇന്ത്യ മഹാരാജ്യമോ മെച്ചപെട്ടട്ടില്ല. അവിടെ ഇപ്പോഴും മരമാക്രികളെയും , സദ്ദാം ഹുസൈന്റെ മക്കളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവര്‍ അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അവളുടെ സ്വകാര്യതയെ ആവോളം നശിപിക്കുന്നു. എന്നിട്ട് ഓരോ ഭ്രാന്തന്‍ excuseഉകളും. അവരെ ഒരു കമന്റെഴുതി നന്നാക്കാം എന്ന് വിചാരിക്കുന്ന നിങ്ങളെ ഒക്കെ അല്ലെ മരമാക്രി എന്ന് വിളിക്കേണ്ടത്?

ചുറ്റുമുള്ള അനീതിക്കെതിരെ പ്രതികരിക്കൂ. എന്നിട്ടാവട്ടെ ഇന്ദുലേഖക്ക് സപ്പോര്‍ട്ട്. ഇന്ദുലേഖയും അതായിരിക്കും ആഗ്രഹിക്കുന്നത്. ഒന്നോ രണ്ടോ മരമാക്രികള്‍ തുമ്മിയാല്‍ തെറിക്കുന്ന തല ഒന്നും അല്ല അത്.


ഇനി ഇത് കണ്ടു എന്റെ പേരും നാളും ജാതകവും കണ്ടു പിടിക്കാന്‍ നക്കിരനോ ടെഹെല്കയോ ഇറങ്ങുമോ ആവോ? ഇല്ലാത്ത ബുദ്ധി പ്രവര്തിപിച്ചു കഷ്ടപെടെണ്ട. ഇപ്പോള്‍ എനിക്ക് വിവാഹപ്രായം ആയിട്ടില്ല. ആവുമ്പോള്‍ അച്ഛനും അമ്മയും കൂടി വല്ല matrimonial siteഇലും ഇട്ടോളും. നിങ്ങളുടെ കൂതറ ബ്ലോഗിനേക്കാളും hit rate അവിടെ ആയിരിക്കും. അതാണ്‌ എനിക്കും ഫലപ്രദം. വെറുതെ എഴുതിയതാണെങ്കിലും വായിച്ചു നന്നായ ആരെങ്കിലും അറിയിച്ചാല്‍ സന്തോഷം.

തല്കാലത്തേക്ക് ലാല്‍ സലാം സഖാക്കളേ.

Thursday, March 18, 2010

ഞാനൊരു മലയാളി

പലരും എഴുതി മടുത്ത വിഷയം ആണ്. എന്തായാലും എനിക്കും ഒരു കൈ നോക്കണം.

ചോദ്യം ഇതാണ്: ആരാണ് യഥാര്‍ത്ഥ മലയാളി? മലയാളം വായിക്കുന്നവനോ, അതോ മലയാളി ആണെന്ന് അവകാശപെടുന്നവാണോ. അതും അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് മലയാള നാടുമായി ബന്ധം ഉണ്ടായിരുന്നവാണോ?

മലയാളിത്തം വിട്ടുപോകുന്നു എന്ന് ഘോരം ഘോരം പ്രസംഗിക്കുനവര്‍ ഉണ്ട്. Bloody മല്ലു, Pseudo മലയാളി, മറുനാടന്‍ മലയാളി, NRI ഇങ്ങനെ എത്രയോ തരം മലയാളികള്‍. ഞാന്‍ ഏതെങ്കിലും വര്‍ഗത്തിനെ വിട്ടു പോയെങ്കില്‍ എന്റെ നല്ല വായനക്കാര്‍ ക്ഷമിക്കണം. അറിഞ്ഞുകൊണ്ടാല്ല കേട്ടോ, അത്രയേ വിവരം ഉള്ളു.

വിഷയം മാറ്റുന്നില്ല. ഞാന്‍ ഈ കൂട്ടത്തില്‍ ആരാണ് എന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ. എന്തായാലും, എന്റെ ബ്ലോഗ്‌ ആയതു കൊണ്ട്, വേറെ ആര് എന്ത് പറഞ്ഞാലും പുല്ലായത് കൊണ്ടും എനിക്ക് തോന്നിയതൊക്കെ ഞാന്‍ അങ്ങ് പറയാന്‍ പോകുവാ.

എന്റെ മലയാളം ബഷീരിന്റെം, MTയുടെയും പോലെ സാഹിത്യ നിര്‍ഭരം ആണെന്ന് ഞാന്‍ അവകാശപെടുന്നില്ല. അത് പലപ്പോഴും തെറ്റാറുണ്ട്, തെറ്റ് തിരുത്തുകയും ചെയ്യാറുണ്ട്. എന്ന് പറഞ്ഞു ഞാന്‍ മലയാളി ആകാണ്ടാവുമോ. എന്നെ പോലെ അവര് എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലല്ലോ. ഭാഷയുടെയും, എഴുത്തിന്റെയും പിന്നാലെ പോയെങ്കില്‍ ഞാനും അവരെ പോലെ ആവും എന്ന് പറയാന്‍ കൊതി ഉണ്ടെങ്കിലും നടകാത്ത കാര്യം ആയതു കൊണ്ട് പറയുന്നില്ല. പക്ഷെ എന്റെ ഉള്ളിലെ മലയാളിയെ ഒരിക്കലും തല്ലിക്കെടുത്താന്‍ ആവില്ല. അവന്‍ എഴുത്തും വായിക്കും, പിന്നെയും എഴുത്തും. അവന്‍ കേരളത്തിലെ അഴിമതിക്കും അനീതിയും കണ്ടു പ്രതികരിക്കും. നാടിലെ മഴയത്ത് നനയാനും, തണുപ്പത്ത് പുതച്ചു മൂടി കിടക്കാനും ഒക്കെ‍ കൊതിക്കും. പുട്ട്-കടല, കപ്പ- മീന്‍കറി, കരിമീന്‍, ബീഫു എന്നീ വിഭവങ്ങളെ ഒക്കെ ഓര്‍ത്തു വെള്ളം ഇറക്കും. പാടങ്ങളും, കുളങ്ങളും, മീന്‍പിടിത്തവും, ചീട്ടുകളിയും, തട്ടുകടകളും അവിടുത്തെ ചൂട് ചായയും പഴം പൊരിയും അവനെ എന്നും മാടിവിളിക്കും. അവന്‍ നാട്ടില്‍ പോകാന്‍ എന്നും കൊതിക്കും. എവിടെ പോയാലും അവന്റെ മനസ്സില്‍ നാടും അവിടുത്തെ സന്തോഷവും മാത്രം.


ഒരു നാള്‍ അവന്‍ ജന്മനാടിനെ തേടി തിരിച്ചെത്തും. ജീവിതത്തില്‍ സമാധാനത്തിന്റെയും, സന്തോഷത്തിന്റെ വില പണത്തിന്റെ വിലയുടെ വളരെ മുകളില്‍ ആണെന്ന് അറിയുന്ന നിമിഷങ്ങള്‍ ആയിരിക്കും അത്. നാട് വിട്ടു പണം ഉണ്ടാകാന്‍ ഉള്ള തിടുകത്തില്‍ അന്യ നാടിലെ സുഖങ്ങള്‍ തേടി പോയ മറ്റൊരു മലയാളിയുടെ മനസ്സാണ് ഇത്. അവന്‍ മലയാളി അല്ലാണ്ടാവുന്നില്ല. ഓരോ നിമിഷവും അവന്‍ നാടിനെ ഓര്‍ത്തു തന്നെയാണ് സമയം നീക്കുന്നത്. അവനും ഒരു മലയാളി ആണ്.

I Lost her:-(

We were infront of the mirror... I was caressing her well. She was sexy, smart and suited me well.I was doing a backward stroke and I narrowly missed the perfect move. OMG, I removed a part of her. We both looked at the mirror and discovered horror on our faces. We knew it was the end of the life together. We exchanged good byes and I told her I'll see her in her next life. And then I finished her off with a single stroke of the blade.

I lost my beard to a bad shaving move...:-(

Wednesday, March 17, 2010

R.I.P, Gentle Giant...!!!

There was a giant. Gentle, amicable, easy going and patient. He was there for everyone and listened to everyone. He carefully treaded his path and took care he didn't hurt anyone. He was the people's man. An election would make him the Prime Minister. He was approached whenever anyone had to get anything done. He would never say no to anyone, never try to hurt or disappoint anyone purposely.
How did it help him? It never did. To be popular, his natural aggression was at its level minimum. His patience took toll off his psyche. He was an unhappy man, who didn't have the freedom to express himself and of course restricted by the choices he made. He was silent, never focussed, always complaining but doing nothing about it. He couldn't excel in anything, nor could he choose what he wanted. He was confused and to the core.

It was never late for him to change. How, was the question!

He took a welcome break from his student life. And with a lot of time with himself and with love and affection from family, he changed!!!

He has total power over his anger now. He was smart, focussed and fine tuned his observative and analytical skills. He could get into arguements without getting emotionally involved. He talked when he wanted. He expressed himself completely. He apologised for his mistakes and learned more from them. He was never seeking attention, nor was he trying to prove himself. He was just being himself. He was finding happiness in it. He never bridled his aggression. He just harnessed a lot of energy out of it. He smiled and enjoyed every bit of his life. He hated fraudulent and fake people. His aim was to change this world for the good. He did this by changing the ones around him. He provoked them with thoughts, tried to find some goodness in them and tried to lead them to the right path or let them lead him if they were better compared to him.
He was reborn. He was no more the gentle giant. The gentle giant died when he left IIT Madras on 31st January 2010. RIP, Gentle Giant. You were a really sweet thing. But there will be no more of you in my life.

This is a new, reborn upgraded version called the firedragon.


Sunday, February 21, 2010

എനക്കും മലയാളം അറിയാം

കുറച്ചുനാളായി മലയാളത്തില്‍ എഴുതണം എന്ന് വിചാരിക്കുന്നു.


CBSE പഠനം. എട്ടാം ക്ലാസ്സു വരെ മലയാളം, അതും അഞ്ചാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ്‌ ബുക്ക്. എന്ത് ചെയ്യാനാ? നല്ലവണ്ണം പഠിച്ചത് കൊണ്ടാണെന്ന് അവകാശപെടുന്നില്ലെങ്കിലും പഠിപിച്ച ടീച്ചര്‍ കൊള്ളാവുന്നത് കൊണ്ട് ആയിരിക്കാം , തട്ടിം മുട്ടിം ഒക്കെ മലയാളം കാച്ചാം.

മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം ഒന്ന് : കൂട്ടുകാരിയും ബ്ലോഗ്‌ ലോകത്തിലെ നോട്ടപുള്ളിയും ആയ ഇന്ദുലേഖ (http://nerumnunayum-indulekha.blogspot.com/) ഒരു ദിവസം ചോദിച്ചു മലയാളത്തില്‍ എഴുതിക്കൂടേ എന്ന്. അന്ന് പേടി ആയതു കൊണ്ട് വേണ്ട എന്ന് വെച്ചതാ. പേടി എന്ന് വെച്ചാല്‍, ഈ മലയാളം അറിയാം എന്ന് പറഞ്ഞു നടക്കുന്ന ഫ്രോടുകള്‍ പിന്നെ അതിനെ ചുറ്റിപറ്റി കഥകള്‍ മെനയും എന്നുള്ള പേടി . ഇന്ന് പേടി എന്താ എന്ന് അറിയാത്തത് കൊണ്ടും, അതിയായ ആഗ്രഹം ഉള്ളത് കൊണ്ടും എഴുതി. വെറുതെസുഖിപിക്കാനാണ് നീ അത് പറഞ്ഞത് എങ്കിലും, മോളേ ഇന്ദുലേഖ, കുറ്റം നിനക്ക് തന്നെ.

മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം രണ്ട്: നല്ല ബ്ലോഗുകള്‍. കൂട്ടുകാരനായ പയ്യന്‍ ( http://payyantimes.blogspot.com/). എല്ലാം നല്ലതല്ലെങ്കിലും ചിലത് ഒരു സുഖമാണ് വായിക്കാന്‍. പിന്നെ അവന്റെ Google റീഡറില്‍ നിന്നും കിട്ടിയ ബെര്‍ളിയുടെ ബ്ലോഗത്തരങ്ങളും (http://berlytharangal.com/). ബെര്‍ളിത്തരങ്ങള്‍ വായിച്ചാണ് ഈ പോസ്റ്റ്‌ ഇത്രേം വൈകിയെന്നത് തന്നെ പറയാം. ഹോ, ഓരോ ദിവസോം എത്ര പോസ്റ്റുകളാണ്. ഇത് പോലെ വല്ല കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒരു മലയാളം സിനിമയ്ക്കു screenplay എഴുതി ആ പതനത്തിന്റെ വേഗം ഒന്നും കൂടി കൂട്ടിയേനെ.

മലയാളത്തില്‍ എഴുതാന്‍ ഉള്ള പ്രചോദനം മൂന്ന്: ഞാന്‍ ഞാന്‍ ഞാന്‍ എന്ന് ഭാവിക്കുന്ന ചിലരുണ്ട്. ആ വെബ്സൈറ്റ് ലിങ്ക് ഇവിടെ കൊടുക്കാന്‍ ഉള്ള നിലവാരം വരുമ്പോള്‍ കൊടുക്കാം. ഇപ്പോള്‍ അത് ഫോട്ടോഷോപ്പ് കളിക്കും പിന്നെ കമ്മ്യൂണിസ്റ്റ്‌ ആശയവിനിമയങ്ങള്‍ക്കും (അഭിപ്രായം ഇല്ല) മാത്രമേ ഉപയോഗിക്കുന്നുള്ളൂ . എന്റെ ഒരു ബസ്‌ കമന്റിനു (Google Buzz) ഉത്തരം മുട്ടിയപ്പോള്‍ തെറി വിളിച്ച അവന്റെ ബാലിശം ആയ നടപടിയെ നല്ല രീതിയില്‍ വിമര്‍ശിച്ചപ്പോള്‍ തിരിച്ചടിക്കാന്‍ അവനു ഒന്നും കിട്ടാത്തത് കൊണ്ട് അവന്‍ എന്റെ ഒരു മലയാളം ബസിനെ കളിയാക്കി. അവന്‍ എന്റെ അടുത്ത് ഇംഗ്ലീഷില്‍ ബസ്‌ ചെയ്യ്, മലയാളം മോശമാണ് എന്നുള്ള രീതിയില്‍ പറഞ്ഞു. അവന്റെ ഏറ്റവും സഭ്യമായ ഭാഷ അത് ആയതു കൊണ്ട് അപ്പോള്‍ ഒന്നും പറഞ്ഞില്ല. Google Transilerator അതിനു പറ്റുന്ന പോലെ ഒക്കെ എന്റെ മംഗ്ലീഷ് മലയാളത്തിലേക്ക് മാറ്റിയതാണ് എന്നും, ഇംഗ്ലീഷില്‍ എഴുതുന്നത്‌ അത് നന്നാക്കിയാല്‍ ജോലി ചെയ്യുമ്പോള്‍ ഗുണം ആവുമല്ലോ എന്ന് വിചാരിച്ചു എന്നും കൊച്ചു കുട്ടിയായ അവനെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്. എന്തായാലും വെല്ലുവിളിച്ച സ്ഥിതിക്ക് ഞാന്‍ അങ്ങ് എഴുതി. ധൈര്യം ഉണ്ടെങ്കില്‍ തെറ്റ് കണ്ടു പിടിക്കെടാ കീടമേ.

തല്കാലത്തേക്ക് ഇത്രയും മതി. ശേഷം ഇനിയും താല്പര്യം വരുമ്പോള്‍. ഞാനേ, വെറുതെ വരുത്തരുതേ. താങ്ങാന്‍ പറ്റുകയില്ല മോനേ ദിനേശാ.